STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 24th, 2023

മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു : ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും ഉള്‍പ്പെടെ പത്തു പേരെ എതിര്‍കക്ഷികൾ

ക്ഷേമ പെൻഷൻ ലഭിക്കാത്തതിന് മൺചട്ടിയുമായി സര്‍ക്കാരിനെതിരെ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. അടിമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും ഉള്‍പ്പെടെ പത്തു പേരെ എതിര്‍കക്ഷികളാക്കിയാണ്. ദേശാഭിമാനി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് മറിയക്കുട്ടി ഹര്‍ജിയില്‍ പറയുന്നത്. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. പ്രചരണങ്ങൾ ശക്തമായതോടെ മറിയക്കുട്ടി മന്നാംങ്കണ്ടം വില്ലേജ് ഓഫീസിനെ സമീപിക്കുകയും ഭൂമിയില്ല എന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് വാങ്ങിക്കുകയുമായിരുന്നു. തുടർന്നാണ് ഹൈക്കോടതി സമീപിക്കാൻ മറിയക്കുട്ടി തീരുമാനമെടുത്തത്. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തടയണമെന്നും ഈ വിഷയത്തിൽ കോടതി ഇടപെടണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>