മുംബൈ വിമാനത്താവളത്തിൽ സ്ഫോടനം നടത്തുമെന്ന ഭീഷണി; തിരുവനന്തപുരത്ത് നിന്ന് ഒരാൾകൂടി പിടിയിൽ
തിരുവനന്തപുരം: ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി തിരുവനന്തപുരത്ത് നിന്നും പിടിയിൽ. കിളിമാനൂർ സ്വദേശി ഫെബിൻ ഷാ ആണ് പിടിയിലായത്. 23-കാരനായ ഫെബിൻ ഷാ അമ്മയുടെ ബ്രോഡ് ബാന്റ് കണക്ഷൻ ഉപയോഗിച്ചാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ചത്.കോടിക്കണക്കിന് രൂപ ബിറ്റ്കോയിൻ രൂപത്തിൽ നൽകണമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇത് അംഗീകരിച്ചില്ലെങ്കിൽ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ ഫെബിൻ പറഞ്ഞിരുന്നു.












