സെക്രട്ടറി പദവി രാജിവെക്കില്ല ; അവധി അപേക്ഷ നല്കി കാനം രാജേന്ദ്രന്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കില്ല എന്ന് കാനം രാജേന്ദ്രന്. മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. 30ാം തീയതി ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി അവധി അപേക്ഷ പരിഗണിക്കും. കൂട്ടായ നേതൃത്വം പാര്‍ട്ടിയെ നയിക്കുമെന്നാണ് കാനത്തിന്റെ നിലപാട്. അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ മൂലം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാനത്തെ പദവിയില്‍ നിന്നും നീക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യം ദേശീയ നേതൃത്വത്തെ ആര് അറിയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി ആശയക്കുഴപ്പത്തിലാണ്.