STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Nov 27th, 2023

പി. എസ്. സി ഉദ്യോഗാർത്ഥികൾക്ക് കനത്ത തിരിച്ചടി .അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് സർക്കാർ

പി. എസ്. സി എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ നീക്കം. കിഫ്ബി ഫണ്ടിൽ നിന്നും നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞതിന്റെ പേരിൽ സ്‌കൂളുകളിൽ അദ്ധ്യാപക തസ്തികകൾ വെട്ടി കുറച്ചു. ഈ വർഷത്തെ സർക്കാർ സ്കൂളുകളിലെ നിയമനത്തെയാണ് ഇത് ബാധിക്കുക.കേരള വിദ്യാഭ്യാസ ചട്ടപ്രകാരം നിലവിൽ 3.7 മീറ്റർ ഉയരമാണ് സ്‌കൂൾ കെട്ടിടങ്ങൾക്ക് വേണ്ടത്. ക്ലാസ് മുറികളിലെ വായു സഞ്ചാരം, ചൂടിന്റെ ക്രമീകരണം എന്നിവ കണക്കിലെടുത്താണ് ഈ അളവ്.എന്നാൽ കിഫ്ബി വഴി നിർമ്മിച്ച കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയിൽ അത് 10 സെന്റീമീറ്റർ വരെ കുറഞ്ഞതായി കണ്ടെത്തി.ഇതോടെയാണ് അധികാരികൾ അദ്ധ്യാപക തസ്തികകൾ കുറച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>