ആശങ്കകൾക്ക് വിരാമം; അബിഗേൽ സാറയെ കണ്ടെത്തി.
മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്ക് വിരാമം. 20 മണിക്കൂറുകൾക്ക് ശേഷം അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഡ്രൈവിംഗ് പഠിക്കുന്ന പ്രദേശത്ത് കുഞ്ഞിനെ അവശനിലയിലാണ് കണ്ടെത്തിയത്. പ്രതികൾ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടതായാണ് സൂചന. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.












