STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 28th, 2023

ജയിലിൽ ഹനുമാന്‍ ചാലിസയും സുന്ദരകാണ്ഡവും പുതിയ പദ്ധതിയുമായി യുപി സർക്കാർ

തടവുകാരുടെ വ്യക്തിത്വ വികസനത്തിന് പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജയിലുകളില്‍ ഹനുമാന്‍ ചാലിസയും രാമായണത്തിലെ സുന്ദരകാണ്ഡവും പാരായണം ചെയ്യുന്ന പദ്ധതി ആരംഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്.
ഉത്തര്‍പ്രദേശിലെ ജയില്‍ വകുപ്പ് മന്ത്രി ധരംവീര്‍ പ്രജാപതിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ജയിലുകളില്‍ ഇത്തരം മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തടവുകാര്‍ക്ക് സുന്ദരകാണ്ഡത്തെപ്പറ്റി ക്ലാസ്സ് എടുക്കും. കൂടാതെ ഹനുമാന്‍ ചാലിസ ജപിക്കാനും അവരോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതുകൂടാതെ സാഹിത്യം, എഴുത്ത് എന്നീ മേഖലയിലെ കഴിവ് വികസിപ്പിക്കാനും തടവുകാരെ സഹായിക്കും. ഇതിലൂടെ അവരെ മികച്ച പൗരന്‍മാരാക്കി മാറ്റാന്‍ സാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>