STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 28th, 2023

LTTE നേതാവ് പ്രഭാകരന്റെ ‘മകളുടെ പ്രസംഗം’; മുന്നറിയിപ്പുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ എജന്‍സികള്‍

ചെന്നൈ: കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാൻ നീക്കമെന്ന് റിപ്പോർട്ട്. എഐ സാങ്കേതിക വിദ്യയിലൂടെ ദ്വാരകയുടെ ചിത്രം ഉൾപ്പെടെ ഉപയോഗിച്ചാണ് പ്രസംഗം തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ട്. യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൽടിടിഇ, തമിഴ് അനുകൂല സംഘടനകൾ പരിപാടി സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ലണ്ടനിലും ഗ്ലാസ്‌ഗോയിലും ദ്വാരകയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
നവംബർ 27 ‘വീരനായക ദിനമായി എൽടിടിഇ പ്രഖ്യാപിച്ചിരുന്നു. ഈ ദിനത്തിൽ വേലുപ്പിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായിരുന്നു രീതി.നവംബർ 27ന് എഐ സാങ്കേതിത വിദ്യയുപയോഗിച്ച് ദ്വാരകയുടേതെന്ന രീതിയിൽ വീഡിയോ ക്ലിപ്പ് പുറത്തിറക്കാൻ എൽടിടിഇ അനുകൂല സംഘടനകൾ ലക്ഷ്യമിടുന്നുണ്ടെന്ന് വിദേശ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>