STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 29th, 2023

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ പൊലീസ് നീരീക്ഷണത്തിൽ

Share This
Tags

കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമാക്കി
പോലീസ്. പ്രതികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചും പ്രതികളെത്തിയ സ്ഥലങ്ങളെ കുറിച്ചും ചില സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചുള്ളവരാണ് പ്രതികളെന്നാണ് നിഗമനം. മൂന്നുപേർ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.കഴിഞ്ഞ ദിവസം ആറ് വയസ്സുകാരി അബിഗേൽ സാറാ റെജിയെ കണ്ടെത്താനായെങ്കിലും പിന്നിൽ ആരാണെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് കുട്ടിയെ കഴിഞ്ഞ ദിവസം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തു എത്തിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>