STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 29th, 2023

വ്യാജ തിരിച്ചറിയൽ കാർഡ്: രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും

Share This
Tags

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി പരിശോധിച്ച് അന്വേഷണ സംഘം. രാഹുലിന്റെ മൊഴിയും പ്രതികളുടെ മൊഴിയും താരതമ്യം ചെയ്താണ് പരിശോധന. കേസിലെ പ്രധാന പ്രതി എം ജെ രഞ്ചു പിടിയിലായാൽ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ രെഞ്ചു ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. സി ആർ കാർഡ് പ്രചരിപ്പിച്ച കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജെയ്സൺ മുകളേലിനേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജയ്സൺ കർണാടകയിലേക്ക് കടന്നു എന്നാണ് പൊലീസിന്റെ സംശയം

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>