ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം കാറിന് ഒന്നിലേറെ നമ്പർ പ്ലേറ്റ്; ഓട്ടോയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു.
കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പോലീസ് പങ്കുവെച്ചു. കൊല്ലം രജിസ്ട്രേഷനാണ് ഓട്ടോയ്ക്കുള്ളത്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിംഗും ഗ്ലാസിൽ എഴുത്തുമുണ്ട്.വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചിറക്കര സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.കുട്ടിയുമായി ആദ്യം കാറിലും പിന്നീട് സംഘം ഓട്ടോയിലുമാണ് സഞ്ചരിച്ചത്. കാറിന് ഒന്നിലധികം വ്യാജ നമ്പറുകൾ ഉണ്ടെന്നും ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് ഓടിച്ചതായും പോലീസ് കണ്ടെത്തി.












