മഹാരാജാസിൽ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ ഇടപെടനാകില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ.
മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച വിദ്യാർത്ഥികൾക്ക് തുടർപഠനം നിഷേധിച്ചതിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ.തുടർ പഠനയോഗ്യത അനുവദിക്കാതെ നൽകിയ ടിസി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാൾ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയിൽ ഇടപെടാനുള്ള സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് വ്യക്തമാക്കി. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രിൻസിപ്പൽ സദാചാര പോലീസ് ചമയുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. പ്രതികളിലൊരാളായ കണ്ണൂർ മാമംഗലം സ്വദേശി കെ. ഹരികൃഷ്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത് .












