സഞ്ജു സാംസൺ ഏകദിന ടീമിൽ.ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു
മുംബൈ: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ടാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന, ട്വന്‍റി20, ടെസ്റ്റ് ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചത്.മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിന, ട്വന്‍റി20 ടീമുകളിലില്ല. 3 ഏകദിനങ്ങൾക്കുള്ള ടീമിനെ കെ എൽ രാഹുൽ നയിക്കും.മൂന്നു ട്വന്‍റി20 മത്സരങ്ങളിൽ ടീമിനെ സൂര്യകുമാർ നയിക്കും. ടെസ്റ്റിൽ രോഹിത് ശർമ നയകനായി തിരിച്ചെത്തും. രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, ആർ അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.












