STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Dec 2nd, 2023

നയന വിസ്മയമൊരുക്കി അനന്തപുരി പുഷ്‌പോത്സവം

കഴക്കൂട്ടം; അനന്തപദ്മനാഭന്റെ മണ്ണിൽ പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പുഷ്‌പോത്സവത്തിനു ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കഴക്കൂട്ടം
ലുലു മാളിന് സമീപമുള്ള വേൾഡ് മാർക്കറ്റിൽ തുടക്കമാകും. വിവിധ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിൽ എത്തും . ഊട്ടി മാതൃകയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും , ചെടികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനും ഉണ്ടാകും . ടുലിപ്, ഓർക്കിഡ് , റോസ് , ലില്ലി ,ജമന്തി , അരുളി എന്നിവക്കു പുറമെ കട്ട് ഫ്ളവര്സ് ഷോ, ലാൻഡ് സ്‌കേപ്പിംഗ് ഷോ ,വളർത്തു പക്ഷികളുടെയും ,മൃഗങ്ങളുടെയും പെറ്റ് ഷോയും മേളയിൽ ഉണ്ട്. ഫാഷൻ ഷോ മത്സരങ്ങൾ , കല സന്ധ്യകൾ , നടൻ – മലബാർ ഭക്ഷ്യമേള , പായസ മേള , പുഷ്പങ്ങൾ കൊണ്ട് ഒരുക്കിയിരിക്കുന്ന ശില്പങ്ങൾ എന്നിവയും ദൃശ്യമാകും .തിരുവനന്തപുരം കലാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ കാർഷിക ,സഹകരണ , സൊസൈറ്റികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെ ആണ് പ്രദർശനം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>