പത്മകുമാറിനെയും കുടുംബത്തെയും ചോദ്യംചെയ്തത് പുലർച്ചെ 3 മണിവരെ
കൊല്ലം: ഓയൂരിൽനിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തത് പുലർച്ചെ 3 മണിവരെ. ഏകദേശം 10 മണിക്കൂറോളമാണ് കെ ആർ പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപില്‍ ചോദ്യംചെയ്തത്. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. രാവിലെ തിരികെ എത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. ചോദ്യംചെയ്യൽ രാവിലെ പുനരാരംഭിക്കും.












