STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Dec 2nd, 2023

മകൾ ലക്ഷ്മിയുടെ പേരിൽ അവാർഡ് പ്രഖ്യാപിച്ച് സുരേഷ് ഗോപി

അന്തരിച്ച മകൾ ലക്ഷ്മിയുടെ പേരിൽ അവാർഡ് പ്രഖ്യാപിച്ച് സുരേഷ് ഗോപി. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടന വേദിയിലായിരുന്നു മുൻ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപിയുടെ പ്രഖ്യാപനം. പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന, കൂടുതല്‍ ആളുകളെ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകര്‍ക്കായാണ് അവാർഡ് പ്രഖ്യാപിച്ചത്. വികസിത് ഭാരത് സങ്കല്‍പ് യാത്ര അവസാനിച്ച് ഒരു മാസത്തിനകം മകളുടെ പേരില്‍ അവാര്‍ഡ് നൽകുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന ജില്ലകള്‍ക്ക് 50000, 30000, 20000 എന്ന ക്രമത്തില്‍ അവാര്‍ഡ് തുക നല്കും. ലീഡ് ബാങ്കുകള്‍ക്ക് ആ തുക എങ്ങനെ ചെലവഴിക്കാമെന്ന് തീരുമാനിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>