മാവോയിസ്റ്റ് സംഘടനയ്ക്ക് സ്‌ഫോടകവസ്തുക്കൾ നൽകിയകേസിൽ 8 പേർക്കെതിരെ NIA കുറ്റപത്രം സമർപ്പിച്ചു
മാവോയിസ്റ്റ് സംഘടനയ്ക്ക് സ്‌ഫോടകവസ്തുക്കൾ നൽകിയ സംഭവത്തിൽ തെലങ്കാനയിലെ എട്ട് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. രാജ്യത്തെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സുരക്ഷാ സേനയെ ആക്രമിക്കാൻ മാവോയിസ്റ്റ് സംഘടനയ്ക്ക് സ്‌ഫോടകവസ്തുക്കളും ഡ്രോണുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്തെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം തെലങ്കാന പബ്ലിക് സെക്യൂരിറ്റി ആക്ട്, സ്ഫോടകവസ്തുക്കൾ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആക്ട് എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിൽ വിട്ടു. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ കൊറിയർമാരായി പ്രവർത്തിച്ചിരുന്ന പ്രതികളിൽ മൂന്ന് പേർ സ്‌ഫോടക വസ്തുക്കളും ഡ്രോണുകളും ലാത്ത് മെഷീനും വിതരണം ചെയ്യുന്നതിനിടെയാണ് പിടിയിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെ പിടികൂടിയതെന്ന് എൻഐഎ അറിയിച്ചു.












