STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Dec 2nd, 2023

മൈചോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് അടുക്കുന്നു . അഞ്ചിന് കര തൊടും. സംസ്ഥാനങ്ങളിൽ ജാഗൃത നിർദേശം

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ ഒമ്പത് കിലോ മീറ്റർ വേഗതയിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തീരങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ന്യൂനമർദ്ദം ഈ മാസം അഞ്ചാം തീയതിയോടെ ചുഴലിക്കാറ്റായി തീരം തൊടും. നിലവിൽ ന്യൂനമർദ്ദത്തിന്റെ സ്ഥാനം ചെന്നൈ തീരത്ത് നിന്നും 630 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായും, നെല്ലൂരിൽ നിന്നും 740 തെക്ക് കിഴക്ക് ദിശയിലുമാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>