STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Dec 2nd, 2023

വ്യാജരേഖയുണ്ടാക്കി വിനോദയാത്രക്കായി പോയ രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിലെടുത്ത് എംവിഡി.

പാലക്കാട് : സ്കൂൾ വിദ്യാർത്ഥികളുമായുള്ള വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി സർവീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ. പാലക്കാട് കാവശ്ശേരിയിൽ വച്ചാണ് വടവന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബസുകൾ മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്.യാത്രക്കായി മോട്ടോർ വാഹന വകുപ്പ് നൽകേണ്ട സമ്മത പത്രം ബസ് ഉടമ വ്യാജമായി നിർമ്മിക്കുകയായിരുന്നു. സംഭവത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ട് പരിശോധനയ്‌ക്ക് നിർദ്ദേശം നൽകുകയായിരുന്നു.വ്യാജ രേഖകൾ സമർപ്പിച്ചതിനും അനുമതിയില്ലാതെ സർവീസ് നടത്താൻ ശ്രമിച്ചതിനുമായി 6250- രൂപ ബസുടമയിൽ നിന്ന് പിഴ ഈടാക്കി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>