STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Dec 2nd, 2023

2028 ഇൽ നടക്കുന്ന COP33ന് ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യുഎൻ കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ദുബായിൽ COP28 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയുടെ ഔപചാരികമായ ഉദ്ഘാടനത്തിൽ സംസാരിക്കാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു. ആതിഥേയരായ യുഎഇയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മോദി ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചത്.COP28 എന്നറിയപ്പെടുന്ന യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സ് ഓഫ് ദി പാര്‍ട്ടിയിലേക്കുള്ള 28-ാമത് സമ്മേളനമാണ് നവംബർ 30 മുതൽ ഡിസംബർ 12 വരെ യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിൽ നടക്കുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>