STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Dec 4th, 2023

നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യവും, നിരക്കും നിശ്ചയിച്ചു

അയ്യപ്പഭക്തർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്ന ഒരു കാര്യമാണ് നിലക്കൽ ശിവക്ഷേത്രത്തിനു സമീപത്തെ പാർക്കിംഗ് . എന്നാൽ ഇക്കാര്യത്തിൽ ഇനി ആശങ്ക വേണ്ടെന്നാണ് പൊലീസ് പറയുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയതായി കേരള പൊലീസ്വ്യക്തമാക്കിയിട്ടുണ്ട്. ഫാസ്ടാഗ് ഉപയോഗിച്ചാണ് പാര്‍ക്കിംഗ് ഫീസ് പിരിക്കുകയെന്നും കേരള പൊലീസ് സൂചിപ്പിക്കുന്നു. അയ്യപ്പഭക്തന്മാരെ സംബന്ധിച്ച് പാര്‍ക്കിംഗ് ഫീസ് അടയ്ക്കാനായി റോഡില്‍ കാത്തുനില്‍ക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരുന്നു. ഈ കാത്തിരിപ്പ് ഒഴിവാക്കാന്‍ സാധിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് സഹായകമാകുമെന്നാണ് കേരള പൊലീസിൻ്റെ അഭിപ്രായം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>