മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ വിമാനത്താവളം വെള്ളത്തിൽ കൂടുതല്‍ ട്രെയിനുകൾ റദ്ദാക്കി, ഡാമുകള്‍ നിറയുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയില്‍ ചെന്നൈ വിമാനത്താവളം വെള്ളത്തിലായി. സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളും തടസപ്പെട്ടു. വന്ദേഭാരത് ഉള്‍പ്പടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള 118 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ എല്ലാ സെക്ഷനുകളിലും ഓരോ മണിക്കൂറിനിടെ പാസഞ്ചര്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റയില്‍വേ അറിയിച്ചു. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാല്‍ മുടങ്ങിയിട്ടുണ്ട്