രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും. കരാർ നീട്ടി ബിസിസിഐ
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും. ദ്രാവിഡിന്റെ കരാർ നീട്ടുന്ന വിവരം ബിസിസിഐ അറിയിച്ചു. ദ്രാവിഡിന്റെ സപ്പോർട്ടിഫ് സ്റ്റാഫായ ബാറ്റിങ് പരിശീലകൻ വിക്രം റാഥോർ, ബൗളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ് കോച്ച് ടി ദിലീപ് എന്നിവരും തൽസ്ഥാനങ്ങളിൽ തുടരും.എത്ര വർഷത്തേക്കാണ് അദ്ദേഹത്തിന്റെ കരാർ നീട്ടുകയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചതായും സൂചനയുണ്ടായിരുന്നു .ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരക്ക് വി വി എസ് ലക്ഷ്മണെ ബിസിസിഐ പരിശീലകനായി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര മുതൽ ദ്രാവിഡ് വീണ്ടും പരിശീലക കുപ്പായത്തിൽ തിരിച്ചെത്തുമെന്നാണ് ബിസിസിഐ അറിയിക്കുന്നത്.