STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Dec 6th, 2023

രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8.4 ലക്ഷത്തിലധികം അധ്യാപക ഒഴിവുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8.4 ലക്ഷത്തിലധികം അധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പ്രൈമറി-സെക്കന്ററി തലങ്ങളിലായാണ് ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രൈമറി തലത്തില്‍ 7.2 ലക്ഷം അധ്യാപക ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സെക്കന്ററി തലത്തില്‍ 1.2 ലക്ഷം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ എണ്ണം 9.8 ലക്ഷമായിരുന്നു. പ്രൈമറി തലത്തില്‍ 7.4 ലക്ഷം അധ്യാപക ഒഴിവുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. സെക്കന്ററി തലത്തില്‍ 1.6 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>