കാർത്തിക നക്ഷത്രവും പൗർണ്ണമി തിഥിയും ആരംഭിക്കുന്നതും അവസാനിക്കുന്നതും; തൃക്കാർത്തിക എങ്ങിനെ ആചരിക്കണം?
തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഹിന്ദുക്കൾ ആചരിക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് തൃക്കാർത്തിക ദീപം .വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമി തിഥിയും ചേർന്നു വരുന്ന ദിവസമാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഉത്തര ഭാരതത്തിലെ ദീപാവലിക്ക് സമാനമാണ് ദക്ഷിണ ഭാരതത്തിൽ തൃക്കാർത്തിക. കലണ്ടറുകളിൽ 2023 ലെ തൃക്കാർത്തിക ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത് നവംബർ മാസം 27 ആം തിയതി തിങ്കളാഴ്ചയാണ്. 27 ആം തിയതി തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1.35 ന് കാർത്തിക നക്ഷത്രവും, ഉച്ചയ്‌ക്ക് 2.46 ന് പൗർണ്ണമി തിഥിയും അവസാനിക്കുന്നുണ്ട്. തലേന്ന് ഉച്ചയ്‌ക്ക് 2.05 ന് കാർത്തിക നക്ഷത്രവും, വൈകുന്നേരം 3.54 പൗർണ്ണമിയും ആരംഭിക്കുന്നു. കാർത്തികയും പൗർണ്ണമിയും വരുന്നത് 26 ആം തിയതി ഞായറാഴ്ചയാണ്. അതിനാൽ കാർത്തിക ദീപം എന്ന ആചരണം വേണ്ടത് അന്നാണ്.