STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Nov 30th, 2023

ഗരീബ് കല്യാണ്‍ യോജന സൗജന്യ റേഷൻ പദ്ധതി കേന്ദ്രം 2028 വരെ നീട്ടി‌

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും. പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്കും മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. ഏതാണ്ട് 80 കോടിയോളം പേർ പദ്ധതിയുടെ ​ഗുണഭോക്താക്കളാണ്. പദ്ധതിക്കായി അടുത്ത അഞ്ചുവർഷത്തേക്ക് കേന്ദ്രസർക്കാർ 11.80 ​ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>