STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Dec 1st, 2023

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം കാറിന് ഒന്നിലേറെ നമ്പർ പ്ലേറ്റ്; ഓട്ടോയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു.

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പോലീസ് പങ്കുവെച്ചു. കൊല്ലം രജിസ്ട്രേഷനാണ് ഓട്ടോയ്‌ക്കുള്ളത്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിം​ഗും ​ഗ്ലാസിൽ എഴുത്തുമുണ്ട്.വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചിറക്കര സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ‌പിന്നിൽ വൻ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.കുട്ടിയുമായി ആദ്യം കാറിലും പിന്നീട് സംഘം ഓട്ടോയിലുമാണ് സഞ്ചരിച്ചത്. കാറിന് ഒന്നിലധികം വ്യാജ നമ്പറുകൾ ഉണ്ടെന്നും ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് ഓടിച്ചതായും പോലീസ് കണ്ടെത്തി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>