STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Jun 28th, 2017

വി​ജി​ലൻ​സ് ഡ​യ​റ​ക്ടർ ലോ​ക്നാ​ഥ് ബെ​ഹ്റ​യെ പോലീസ് തലപ്പത്ത് നിയമിക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ട്

Share This
Tags

തി​രു​വ​ന​ന്ത​പു​രം:   സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ടർ​ന്ന് ടി.​പി.​സെൻ​കു​മാർ പൊ​ലീ​സ് മേ​ധാ​വി​യാ​യ​പ്പോൾ  സ്ഥാ​ന​മൊ​ഴി​യേ​ണ്ടി വ​രുകയും ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുമായ ലോകനാഥ്  ബെഹ്റയെ വീണ്ടും പോലീസ് മേധാവി സ്ഥാനത്തേക്ക് കൊണ്ട് വരാനായി ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉള്‍പ്പെടുന്ന സേര്‍ച്ച്‌ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നതായി റിപ്പോര്‍ട്ട്.          ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം ഈ ശു​പാർശ പ​രി​ഗ​ണി​ച്ചേ​ക്കും. ബെ​ഹ്റ​യ്ക്കു പു​റ​മേ ഡി.​ജി.​പി​മാ​രായ ജേ​ക്ക​ബ് തോ​മ​സ്, അ​രുൺ​കു​മാർ സിൻഹ (​സീ​നി​യർ) എ​ന്നി​വ​രും പരിഗണനയിലാണ്.

ടി.​പി.​സെൻ​കു​മാർ ക​ഴി​ഞ്ഞാൽ ഏ​റ്റ​വും മു​തിർ​ന്ന​യാൾ 1984 ബാ​ച്ചി​ലെ സിൻ​ഹ​യാ​ണ്. റി​സർ​ച്ച് ആൻ​ഡ് അ​നാ​ലി​സി​സ് വിം​ഗിൽ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന സിൻഹ ഡെ​പ്യൂ​ട്ടേ​ഷൻ പൂർ​ത്തി​യാ​ക്കി മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സിൽ അ​റ്റാ​ച്ച് ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് 2018 ഒ​ക്ടോ​ബർ വ​രെ കാ​ലാ​വ​ധി​യു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യി​ട്ടി​ല്ല. പ​ക്ഷേ, പൊ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മ​ട​ങ്ങി​വ​രാൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് രേ​ഖാ​മൂ​ലം നൽ​കിയ ക​ത്തിൽ സിൻഹ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഐ.​എം.​ജി ഡ​യ​റ​ക്ടർ ജ​ന​റൽ ജേ​ക്ക​ബ് തോ​മ​സി​ന് 2020 മേ​യ് വ​രെ കാ​ലാ​വ​ധി​യു​ണ്ട്. പൊ​ലീ​സ് മേ​ധാ​വി​യു​ടേ​ത് സെ​ല​ക്ഷ ൻ ത​സ്തി​ക​യാ​ണെ​ന്ന​തി​നാൽ സീ​നി​യോ​റി​ട്ടി​ മ​റി​ക​ട​ന്ന് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ബെ​ഹ് ​റ​യ്ക്ക് നി​യ​മ​നം നൽ​കു​ന്ന​ത് നി​യ​മ​ക്കു​രു​ക്കി​ന് വ​ഴി​വ​യ്ക്കും. ജേ​ക്ക​ബ്തോ​മ​സി​ന്റെ സീ​നി​യോ​റി​ട്ടി​ മ​റി​ക​ട​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വി​ശ​ദീ​ക​രണ നോ​ട്ട് സെർ​ച്ച് ക​മ്മി​റ്റി​ക്ക് ത​യ്യാ​റാ​ക്കേ​ണ്ടി വ​രും. കേ​ഡ​റിൽ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലാ​ത്തതിനാലാണ് അരുണ്‍ കുമാറിനെ പരിഗണി ക്കാത്തതിന് കാരണം കാണിക്കാം .     ത​ന്നെ​ക്കാൾ ശ​മ്പ​ളം കൂ​ടു​ത​ലു​ള്ള പ​ദ​വി​യിൽ ആ​രെ​യെ​ങ്കി​ലും നി​യ​മി​ച്ചാൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ജേ​ക്ക​ബ് തോ​മ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>