STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Jun 29th, 2017

ദിലീപിന്‍റെ പുതിയ തീയറ്റര്‍ സംഘടന “ഫിയോക്” ഉത്ഘാടനം കഴിഞ്ഞു

Share This
Tags

 

കൊച്ചി:  ദിലീപിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത പുതിയ തിയേറ്റര്‍ സംഘടന ‘ ഫിയോക് ‘  നടന്‍ മധു   ലേ മെറിഡിയനിൽ വച്ച്  ഉദ്ഘാടനം ചെയ്തു.  സംഘടനയുടെ ലോഗോ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ചടങ്ങില്‍ പ്രകാശനം ചെയ്തു.

 

 

അമ്മ യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സൂപ്പർതാരങ്ങൾ ഇവിടെ പ്രസംഗിച്ചു. ക്രൌൺപ്ലാസയിൽ നടന്ന അമ്മ യോഗത്തിനുശേഷം ആയിരുന്നു ഫിയോകിന്റെ ഉത്ഘാടനം . താരസംഘടനയിലെ പ്രധാന താരങ്ങളെല്ലാം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

 

 

ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് യു​ണൈ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള (ഫിയോക്) എ​ന്നാ​ണ് പു​തി​യ സം​ഘ​ട​ന​യു​ടെ പൂർണ്ണനാമം. ഫിയോക്കിൻറെ പ്രസിഡന്റാണ് ദിലീപ്, വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍  . ലി​ബ​ർ​ട്ടി ബ​ഷീ​ർ പ്ര​സി​ഡ​ന്‍റാ​യ സി​നി എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന് ബ​ദ​ലാ​യാണ് പുതിയ തിയേറ്റര്‍ സംഘടന നിലവിൽ വരുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>