ചെങ്കോട്ടയും സ്വകാര്യ കമ്പനിയ്ക്ക് കൈമാറി മോദി സര്‍ക്കാര്‍
ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും ഇന്ത്യൻ ജനതയോട് പ്രസംഗിക്കുകയും ചെയ്യുന്ന അഭിമാനവേദിയും രാജ്യത്തിന്റെ പൈതൃകസ്മാരകവുമായ ചെങ്കോട്ടയുടെ നടത്തിപ്പുചുമതല അഞ്ചു വർഷത്തേക്ക് ഡാൽമിയ കമ്പനിക്കു കേന്ദ്ര സർക്കാർ കൈമാറി. സ്മാരകത്തിന്റെ പരിപാലനവും സന്ദർശകർക്കു സൗകര്യങ്ങൾ ഒരുക്കലുമാണ് 25 കോടി രൂപയ്ക്കു ഡാൽമിയ ഭാരതി ഗ്രൂപ്പിനു നൽകിയത്.
ധാരണാപത്രം കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. കേന്ദ്രം കഴിഞ്ഞ വർഷം തുടക്കമിട്ട ‘പൈതൃകം ഏറ്റെടുക്കൂ’ പദ്ധതിയുടെ ഭാഗമായാണിത്. താജ് മഹൽ ഉൾപ്പെടെയുള്ളവയുടെ ചുമതലയും സ്വകാര്യ കമ്പനിക്കു നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. കേന്ദ്രസർക്കാരിനു കീഴിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നിലവിൽ പൈതൃകസ്മാരകങ്ങളുടെ പരിപാലനച്ചുമതല.
ചെങ്കോട്ട
യമുന നദിക്കരയിൽ ചെങ്കല്ലിൽ തീർത്ത, രണ്ടര കിലോമീറ്റർ നീളമുള്ള ചുവപ്പുകോട്ട. രണ്ടു നൂറ്റാണ്ടോളം മുഗൾ ചക്രവർത്തിമാരുടെ പ്രധാന വസതി. ഷാജഹാന്റെ കാലത്ത് നിർമിച്ചു.
സുപ്രീംകോടതി കൈമാറുമോ?
പാർലമെന്റ്, സുപ്രീം കോടതി, പ്രധാനമന്ത്രിയുടെ വസതി തുടങ്ങിയവയുംഷും ഭാവിയിൽ സ്വകാര്യ കമ്പനിക്കു കൈമാറുമോ?
-കോൺഗ്രസ്
മെച്ചപ്പെടുത്തൽ മാത്രം
സന്ദർശകരെ കൂട്ടാൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണു കമ്പനികളുടെ ചുമതല. അവ സാമ്പത്തിക ലാഭമുണ്ടാക്കില്ല.
-മന്ത്രി അൽഫോൻസ് കണ്ണന്താനം