ശബരിമലയിലെ ആചാരവും പാരമ്പര്യവും കോടതി മറക്കരുതെന്നും നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനു സ്ത്രീ പ്രവേശനം ഇഷ്ട്ടമല്ല എന്നും കോടതിയിൽ വാദം
ദില്ലി : ശബരിമല അയ്യപ്പ സന്നിധിയിലെ സ്ത്രീ പ്രവേശന വിവാദം കൊഴുക്കുകയാണ്. ബ്രഹ്മചാരിയായ അയ്യപ്പൻ 10നും 50 നും ഇടയിലുള്ള
സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ഇഷ്ട്ടപെടുന്നില്ല എന്ന് ഇടപെടൽ ഹർജിക്കാരായ എൻ എസ് എസിന് വേണ്ടി സുപ്രീം കോടതിയിൽ വാദം നടത്തി.
ശബരിമല തന്ത്രി, പന്തളം രാജാവ് തുടങ്ങിയവരുടെ നിലപാടുകൾ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. ഏറെ സവിശേഷതകളുള്ള ശബരിമല ക്ഷേത്രത്തിൽ ജാതി മത ഭേദമന്യേ എല്ലാപേർക്കും പ്രവേശിക്കാം. എന്നാൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം ഇല്ലാ എന്നുള്ളത് ആചാരവും ദീർഘനാളായുള്ള പാരമ്പര്യവുമാണ്.
കോടതിയുടെ പരിഗണന ഒരു സാമൂഹ്യ പ്രശ്നം അല്ല. ഏറെ കാലമായി പിന്തുടരുന്ന മതപരമായ ആചാരത്തിന്റെ ഭാഗമാണ് . ശബരിമലയിലെ വിലക്ക് ഒഴിവാക്കാൻ ആണ് കോടതിയുടെ തീരുമാനമെങ്കിൽ അത് ക്ഷേത്രത്തിന്റെ ആചാരത്തെ തന്നെ ബാധിക്കുന്നതാണ്. കൂടാതെ വിശ്വാസികൾക്കു 25(1) പ്രകാരമുളള അവകാശ ലംഘനവുമായിരിക്കും.