STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 2nd, 2021

പ്രവേശനോത്സവം പിന്നാലെ അദ്ധ്യാപകര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു

Share This
Tags

കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞ് കിടന്ന സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ 8 അദ്ധ്യാപകര്‍ക്ക് കോവിഡ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകര്‍ക്കാണ് പ്രവേശനോത്സവത്തിന് പിന്നാലെ കോവിഡ് സ്ഥിതീകരിച്ചത്. അദ്ധ്യാപകര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് സ്‌കൂള്‍ അടച്ചിരിക്കുകയാണ്. യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ 8 അദ്ധ്യാപകര്‍ക്കാണ് രോഗബാധ സ്ഥിതീകരിച്ചത്. രോഗബാധ സ്ഥിതീകരിച്ച അദ്ധ്യാപകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെട്ടിരുന്നതിനാലാണ് സ്‌കൂളിന് അവധി നല്കിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ആദ്യദിനം രോഗബാധ സ്ഥിതീകരിച്ചിട്ടില്ല.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>