മോന്സണ് കേസില്‍ ഐ ജി ലക്ഷമണക്ക് സസ്പെന്ഷന്
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലുമായുള്ള ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് ഐ ജി ലക്ഷമണക്ക് സസ്പെന്ഷന്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിയെ മോന്സണ് പരിചയപ്പെടുത്തിയത് ഐ ജി ലക്ഷമണ ആണെന്ന് തെളിഞ്ഞതോടെയാണ് നടപടി. ഐ ജി ക്ക് മോന്‍സണുമായുള്ള ബന്ധം തെളിയിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ഐ ജി സസ്പെന്ഷന് ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പു വയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 5 ന് തിരുവനന്തപുരത്തെ പോലീസ് ക്ലബ്ബില്‍ ഐ ജിയുടെ നേതൃത്വത്തില്‍ ഇടനിലക്കാരിയും മോണ്‍സനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായും ക്രൈം ബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇടപാടിന് മുന്‍പായി പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിയായ ആന്ധ്ര സ്വദേശിക്ക് ചിത്രങ്ങള്‍ അയച്ച് കൊടുത്ത വാട്സ് ആപ്പ് മെസ്സേജുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഐ ജി സ്റ്റാഫായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.













