STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 1st, 2016

സംസ്‌കൃത സര്‍വകലാശാലയില്‍ ഇനി സ്പാ തെറാപ്പിയിലും കോഴ്‌സ്

Share This
Tags
കാലടി :കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ സ്പാ തെറാപ്പിയില്‍ പുതിയ ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നു. ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി എന്നാണ് കോഴ്‌സിന്റെ പേര്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരാനുള്ള യോഗ്യത എതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ്.</p> സംസ്ഥാനത്ത് സര്‍വകലാശാല തലത്തില്‍ ആയുര്‍വേദവും സ്പാ തെറാപ്പിയും കോര്‍ത്തിണക്കി
 ഇത്തരത്തിലൊരു കോഴ്‌സ് ഇദംപ്രഥമമാണ്. ഓഗസ്റ്റ് 31 ന് രാവിലെ 10.30 ന് ഏറ്റുമാനൂര്‍
 പ്രാദേശിക കേന്ദ്രത്തിലെ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ അഡ്വ. കെ. സുരേഷ് 
കുറുപ്പ് എം.എല്‍.എ. കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

 വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ അധ്യക്ഷനായിരിക്കും. ആയുര്‍വ്വേദ വിഭാഗം തലവന്‍ ഡോ. ജേക്കബ് തോമസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിക്കും.
 മഹീന്ദ്ര ഹോളിഡേയ്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഇന്ത്യ ലിമിറ്റഡ് വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യവസായ പരിശീലനത്തിനുള്ള സമ്മതപത്രം കേരള റീജിയണല്‍ ഹെഡ് ഡോ. അനില്‍കുമാര്‍ സര്‍വകലാശാലയ്ക്ക് കൈമാറും. സിന്‍ഡിക്കേറ്റ് അംഗം ഡോ. ഡി. ഗോപിമോഹന്‍, ഡോ. വി. ആശാലത, ഡോ. പി. ശ്രീലത, ഡോ. ജി. പൂര്‍ണ്ണിമ എന്നിവര്‍ പ്രസംഗിക്കും. രജിസ്ട്രാര്‍ ഡോ. ടി. പി. രവീന്ദ്രന്‍ സ്വാഗതവും കാമ്പസ് ഡയറക്ടര്‍ ഡോ. ജി. ചന്ദ്രവദന നന്ദിയും പറയും.

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>