STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sun, Oct 2nd, 2016

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Share This
Tags

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

thjwlb4xd4

ക്ഷിപ്ര പ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ ശ്രീ പാർവ്വതി ദേവിയും ഒരേ ശ്രീ കോവിലിൽ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.

എറണാകുളം ജില്ലയിൽ ആലുവ താലൂക്ക് വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്ത് പെരിയാറിനു സമീപം ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മഹാദേവനെ കിഴക്കോട്ടു ദർശനമായും അതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറോട്ടു ദർശനമായി ശ്രീപാർവ്വതി ദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നമസ്ക്കാര മണ്ഡപത്തിന്‌ അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തേയും ശ്രീ കോവിലിന് സമീപം കിഴക്കോട്ട് ദർശനമായി തന്നെ ശ്രീ മഹാഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റുമതിലിനുള്ളിൽ നാലമ്പലത്തിനു പുറത്ത് മിഥുനം രാശിയിൽ പടിഞ്ഞാറു ദർശനമായി ജഗദംബികയായ സതീദേവിയേയും ,ഭക്തപ്രിയയായ ഭദ്രകാളിയേയും കന്നിരാശിയിൽ കിഴക്കു ദർശനമായി കലികാലവരദനായ ധർമ്മശാസ്താവിനെയും കുംഭം രാശിയിൽ കിഴക്കു ദർശനമായി ചതുർബാഹുവായ മഹാവിഷ്ണുവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു.

ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാനുള്ള വഴികൾ

ആലുവ – പെരുമ്പാവൂർ  KSRTC റൂട്ടിൽ വടക്കേ വഴക്കുളത്ത്  ( മാറമ്പിള്ളി ) വന്ന്  ‘ശ്രീമൂലം പാലം’  വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം.

ക്ഷേത്രത്തിലേക്ക് ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, എന്നീ KSRTC ഡിപ്പോകളിൽ നിന്നും പ്രത്യേക ബസ്‌ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ സാധാരണ ദിവസങ്ങളിൽ ആലുവ, അങ്കമാലി, ചാലക്കുടി, എറണാകുളം എന്നീ KSRTC ഡിപ്പോകളിൽ നിന്നും ബസ്‌ സർവ്വീസ് ഉള്ളതാണ്. തിരുവൈരാണിക്കുളത്തേക്ക് കാലടി വഴി സ്ഥിരമായി സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സുകളിൽ വന്നാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>