STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Nov 24th, 2018

ശരീരം പൊതിയുന്ന തണുപ്പില്‍ അപകടഭീതിയില്ലാതെ മുളംചങ്ങാടത്തിലുള്ള ഒരു സഞ്ചാരം

Share This
Tags

കല്‍പ്പറ്റ: ശരീരം പൊതിയുന്ന തണുപ്പില്‍ അപകടഭീതിയില്ലാതെ മുളംചങ്ങാടത്തിലുള്ള ഒരു സഞ്ചാരം. വയനാട്ടില്‍ കുറവാദ്വീപില്‍ ചങ്ങാടയാത്രക്ക് നാള്‍ക്കുനാള്‍ തിരക്കേറുകയാണ്. നിബിഡവനത്തിന്‍റെ സൗന്ദര്യം നുകരുന്നതിനോടൊപ്പം സാഹസിക വിനോദം കൂടിയാണ് സഞ്ചാരികള്‍ക്ക് മുളംചങ്ങാട യാത്ര സമ്മാനിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കുറുവാദ്വീപില്‍ പ്രവേശിക്കാനുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വനംവകുപ്പ് നിയന്ത്രണം വെച്ചിരുന്നു.

തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളുമടക്കം നിരവധിപേര്‍ ദ്വീപിന്‍റെ പ്രവേശന കവാടം വരെ വന്ന് നിരാശരായി മടങ്ങേണ്ടി വന്നത് കണ്ടപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ആശയം വന്‍വിജയമായ സന്തോഷത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍. കുറഞ്ഞ ചിലവില്‍ ഒരുക്കിയെടുത്ത മുളം ചങ്ങാടത്തില്‍ കബനിയുടെ ഓളപ്പരപ്പില്‍ സഞ്ചരിച്ച് ദ്വീപ് ചുറ്റിക്കാണുന്നതാണ് പദ്ധതി. നിലവില്‍ മാസങ്ങളായി ദ്വീപിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ് വനംവകുപ്പ്. എങ്കിലും സാഹസിക വിനോദത്തിന്‍റെ കൂടി അനുഭവം നല്‍കുന്ന ചങ്ങാടയാത്രക്ക് നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും എത്തുന്നത്.

അഞ്ച് മുളം ചങ്ങാടമാണ് ഒരുക്കിയിട്ടുള്ളത്. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് പതിനഞ്ച് മിനിറ്റ് യാത്രക്ക് മുന്നൂറ് രൂപയാണ് ഈടാക്കുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കുന്ന റാഫ്ടിന് 150 രൂപ നല്‍കണം. നാല്‍പ്പത് മിനിറ്റ് നേരം പുഴയിലൂടെ സ്വന്തമായി തുഴഞ്ഞു പോകാവുന്ന അഞ്ച്‌പേര്‍ക്ക് കയറാവുന്ന മുളം ചങ്ങാടത്തിന് 1000 രൂപയാണ് ഈടാക്കുന്നത്. സാഹസിക വിനോദ സഞ്ചാരത്തിലൂന്നിയ റാഫ്ടിങ് ഇവിടെ പരീക്ഷിച്ചതുമുതല്‍ ഈ മേഖലയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികളെയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>