നഷ്ട്ടപെട്ടു എന്നു കരുതിയ ഒരു കടല് തീരം തിരിച്ചു വന്നു
മുപ്പത്തിമൂന്നു വർഷം മുൻപ് ശക്തമായ തിരമാലകളാൽ കടലെടുത്തു പോയ ഒരു ബീച്ച് തിരികെ വന്നിരിക്കുന്നു . അയർലൻഡിലെ ഡുവാഗിലെ മായോസ് അക്കിൽ ദ്വീപിലെ ബീച്ചാണ് 1984 ലെ ഒരു വലിയ മഴക്കാലത്ത് അപ്രത്യക്ഷമായത് . എന്നാൽ 2017 മേയ് മാസത്തിലെ ആദ്യ വാരത്തിൽ തന്നെ 300 മീറ്ററോളം നീളത്തിൽ ബീച്ച് ഇവിടെ പ്രത്യക്ഷപ്പെട്ടു.
അയർലൻഡിലെ ഏറ്റവും വലിയദ്വീപായ അക്കിലിൽ മൂവായിരത്തിലധികം ജനങ്ങൾ വസിക്കുന്നുണ്ട്. അയർലണ്ടിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഇവിടേയ്ക്ക് ധാരാളം വിനോദ സഞ്ചാരികൾ എത്താറുണ്ട്. നഷ്ടപ്പെട്ടിട്ടു തിരികെ കിട്ടിയ ബീച്ചിലേക്ക് ഇപ്പോൾ സന്ദർശകരുടെ നിലയ്ക്കാത്ത പ്രവാഹമാണ് അനുഭവപ്പെടുന്നത്.