STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 1st, 2022

രാജ്യം ഇനി ഇരട്ടി വേഗതയിൽ; 5G തരംഗം

Share This
Tags

രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 5G സേവനങ്ങൾ രാജ്യത്തിന് സമർപ്പിക്കും. വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5G സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത്. ‌ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വർക്ക് ദാതാക്കൾ അറിയിച്ചിട്ടുണ്ട്. കൂടുതൽ വേഗതയും, കപ്പാസിറ്റിയും നൽകുന്നതും കുറഞ്ഞ ലാറ്റെൻസിയുള്ളതും ആയ നെറ്റ്‌വർക്ക് ആണ് 5G. OFDM എന്ന എൻകോഡിങ് ആണ് 5Gയിൽ ഉപയോഗിക്കുന്നത്. ഇത് LTE നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന എൻകോഡിങ്ങിനു സമാനമാണ്. 5Gയിലെ വായു മൂലമുണ്ടാകുന്ന ലാറ്റെൻസി LTE നെറ്റ്‌വർക്കിനേക്കാൾ കുറവാണ്. നിലവിലെ 4G LTE നെറ്റ്‌വർക്ക് 1Gbps സ്പീഡ് തരും. എന്നാൽ ഇത് കെട്ടിടങ്ങളിലും മറ്റും തട്ടി ഗാഡത കുറഞ്ഞതാണ് നമുക്ക് ലഭിക്കുന്നത്. പക്ഷെ 5G ഇതിലും 5 മടങ്ങു കൂടുതൽ വേഗത തരുന്നു. അതുകൊണ്ട് തന്നെ 5G വേഗത 4Gയെക്കാൾ വളരെ കൂടുതലാണ്. 10Gbps സ്പീഡ് വരെ 5Gയിൽ ലഭിക്കും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>