STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 7th, 2022

വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ, ബസ് ഉടമക്കെതിരെയും കേസെടുക്കാൻ നിർദേശം

Share This
Tags

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ പിടിയിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തിരുന്നത്. ജോമോനെ പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. അപകട സമയത്ത് ഇയാൾ പോലീസിനോട് കള്ളം പറഞ്ഞ് കടന്ന് കളയുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ചും അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടം ഉണ്ടായ സാഹചര്യം, വാഹനം ഓടിക്കുമ്പോൾ ജോമോൻ മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളായിരിക്കും പോലീസ് അന്വേഷിക്കുക. ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോനെ പോലീസ് പിടികൂടുന്നത്. ബസ് ഉടമ അരുണിനെയും പോലീസ് പിടികൂടി. കൊല്ലം ചവറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബസിന്റെ ഫിറ്റ്നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ദാകുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇതിനിടെ ബസ് ഉടമയ്ക്കെതിരേയും കേസെടുക്കാൻ നിർദേശം ഉണ്ട്. ടൂറിസ്റ്റ് ബസ് കാറിനേയും കെഎസ്ആർടിസി ബസിനേയും ഒരുമിച്ച് മറികടക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>