STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 8th, 2022

മൂന്നാർ ചെങ്കുളത്ത് ജനവാസ മേഖലയിൽ പുലി ഇറങ്ങി; പ്രദേശത്ത് നിരീക്ഷണം ആരംഭിച്ച് വനംവകുപ്പ്

Share This
Tags

ഇടുക്കി: മൂന്നാർ ചെങ്കുളത്ത് ജനവാസ മേഖലയിൽ പുലി ഇറങ്ങി. നൈറ്റ് പട്രോളിംഗിനിടെ പോലീസ് ഉദ്യോഗസ്ഥരാണ് പുലിയെ കണ്ടത്. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചു. ചെങ്കുളം ഡാമിനോട് ചേർന്ന ജനവാസ മേഖലയ്ക്ക് സമീപത്തായാണ് പുലിയെ കണ്ടത്. കഴിഞ്ഞ രാത്രിയിൽ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രകാശ്, ഡ്രൈവർ നിഷാദ് എന്നിവർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രദേശത്ത് പുലിയെ കണ്ടത്. ഇവർ പുലിയുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.റോഡ് മുറിച്ച് കടക്കാൻ ശ്രമിയ്ക്കുന്നിതിനിടെയാണ് പുലി പോലീസ് വാഹനത്തിന്റെ മുൻപിൽ പെട്ടത്. പ്രദേശത്ത്, മുൻപ് നിരവധി തവണ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇടുക്കിയിൽ വന മേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് പുലി ഇറങ്ങുന്നത് നിത്യ സംഭവം ആയി മാറിയിരിക്കുകയാണ്. മാങ്കുളം, പള്ളിവാസൽ, രണ്ടാം മൈൽ മേഖലകളിൽ പതിവായി പുലി ഇറങ്ങാറുണ്ട്. നിരവധി വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പുലിയെ കണ്ട വിവരം പോലീസ് വനം വകുപ്പിനെ അറിയിച്ചു. വന മേഖലയോട് ചേർന്ന പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>