ഇളയ ദളപതിക്ക് പിറന്നാൾ സമ്മാനമായി പുതിയ ചിത്രം മെറസ്സലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
ഇളയ ദളപതി വിജയുടെ നാൽപ്പത്തിരണ്ടാം പിറന്നാളാണ് ഇന്ന്. പിറന്നാൾ സമ്മാനമായാണ് വിജയ് നായകനാകുന്ന അറുപത്തി ഒന്നാമത്തെ ചിത്രത്തിന് മെരസൽ എന്ന് പേരിട്ട് ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
താടിവച്ച വിജയ്യുടെ പുതിയ ലുക്കാണ് പോസ്റ്ററില്‍. ജെല്ലിക്കെട്ട് കാളകളുടെ പാശ്ചാത്തലത്തിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുന്നിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് നായികമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമാന്ത, കാജൽ അഗർവാൾ, നിത്യമേനോന് എന്നിവരാണ് സിനിമയിലെ നായികമാരെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.