STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jun 23rd, 2017

ഇളയദളപതിക്ക് കീർത്തി സുരേഷ് കൊടുത്ത ആ പിറന്നാൾ സമ്മാനം..

Share This
Tags

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇളയദളപതിക്ക് വ്യത്യസ്തമായൊരു പിറന്നാൾ   സമ്മാനവുമായാണ്  യുവതാരം കീര്‍ത്തി സുരേഷ് എത്തിയത് .    ചെന്നൈയിലെ പേള്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്ത കീര്‍ത്തി സുരേഷ് വളരെ മനോഹരമായൊരു പോസ്റ്ററാണ് ഡിസൈന്‍ ചെയ്ത ത്. തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തില്‍ വരെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ സിനിമാ റിലീസിനു വേണ്ടി പ്രേക്ഷകര്‍ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. വിജയശ്രീലാളിതനായുള്ള ജൈത്രയാത്ര തുടരട്ടെയെന്നാണ് പോസ്റ്ററിനു താഴെ കീര്‍ത്തി സുരേഷ് കുറിച്ചിട്ടുള്ളത്. വിജയ് യുടെ കോടിക്കണക്കിന് വരുന്ന ആരാധകരിലൊരാളാണ് താനെന്നും താരം കുറിച്ചിട്ടുണ്ട്. ഭൈരവ സിനിമയുടെ വിജയാഘോഷത്തിനിടയില്‍ വിജയ് കീര്‍ത്തി സുരേഷിന് ബ്രേസ് ലെറ്റ് സമ്മാനിച്ചിരുന്നു. തന്നെപ്പോലൊരു തുടക്കക്കാരിക്ക് ലഭിക്കുന്ന മികച്ച സമ്മാനമാണിതെന്ന് താരം അന്ന് പ്രതികരിച്ചിരുന്നു.

വിജയുടെ പിറന്നാൾ ദിനമായിരുന്ന കഴിഞ്ഞ ദിവസം ആരാധകരും സിനിമാ പ്രവർത്തകരും  ഉൾപ്പെടെ നിരവധിപേർ ആശംസകൾ അർപ്പിച്ചിരുന്നു. വിജയുടെ പുതിയ ചിത്രം മെർസലിന്റെ ഫസ്റ് ലുക്ക് പോസ്റ്ററും ഇളയ ദളപതിയുടെ പിറന്നാൾ സമ്മാനമായി പുറത്തിറക്കിയിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>