STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Aug 10th, 2017

വിമന്‍സ് ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഭാഗ്യലക്ഷ്മി

Share This
Tags

 

സിനിമാ മേഖലയില്‍ നടിമാര്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കാനും വാദിക്കാനുമായി രൂപം കൊടുത്ത സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. എന്നാല്‍ ഏതാനും നടിമാര്‍ ചേര്‍ന്ന് അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രം രൂപം കൊടുത്തിരിക്കുന്ന സംഘടനയാണ് ഇതെന്ന രീതിയില്‍ നിരവധി നടിമാര്‍ പ്രതികരിക്കുകയും ചെയ്തു. ശ്വേതാ മേനോന്‍ അടക്കം നിരവധിപ്പേര്‍ തങ്ങള്‍ക്ക് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സഹായം വേണ്ടെന്നും തങ്ങള്‍ ഒറ്റയാള്‍ പോരാട്ടം നടത്തുമെന്നുമുള്ള രീതിയില്‍ സംസാരിച്ചിരുന്നു. ഇങ്ങനെയൊരു സംഘടന തുടങ്ങിയതായി തങ്ങളെ ആരും അറിയിച്ചിട്ടുപോലുമില്ലെന്ന രീതിയിലുള്ള പരിഹാസവും യുവനടിമാരടക്കമുള്ളവര്‍ നടത്തിയിരുന്നു.

എന്നാല്‍ മനഃപൂര്‍വം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഏത് സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ലെന്നും വുമന്‍സ് കലക്ടീവിന്റെ അംഗങ്ങളിലൊരാളായ സജിത മഠത്തില്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ വനിതാ സഹപ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പേര്‍ ഇതില്‍ അംഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഘടന റജിസ്റ്റര്‍ ചെയ്യുന്നതുവരെ കാത്തിരിക്കണമെന്നും സജിത മഠത്തില്‍ വ്യക്തമാക്കിയിരുന്നു. സജിതയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ പരിഹാസരൂപേണയുള്ള വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ…
‘നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ WCC യില്‍ മെമ്പര്‍ഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തില്‍ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ.ദേവീ..മഹാമായേ.’

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>