സിനിമ: അമ്മയിലേയ്ക്ക് തത്ക്കാലം ഇല്ല : ദിലീപ്
കൊച്ചി : അമ്മ സംഘടനയിലേക്ക് തത്ക്കാലം തിരിച്ചു വരുന്നില്ലെന്നും തന്റെ നിരപരാധിത്വം തെളിയും വരെ ഒരു സംഘടനയിലേയ്ക്കും ഇല്ലെന്നും നടൻ ദിലീപ് അറിയിച്ചു. തന്നെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ച നടപടിയിൽ നന്ദി അറിയിക്കുന്നതായും ദിലീപ് തന്റെ എഫ് ബി പോസ്റ്റിലുടെ അറിയിച്ചു.
താൻ പ്രതിയായ കേസിൽ നിരപരാധിത്വം തെളിയും വരെ ഒരു സംഘടനയിലും അംഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറിയ്ക്ക് അയച്ച കത്തിലും ദിലീപ് വ്യക്തമാക്കിയിരുന്നു. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ പോകുന്ന തീരുമാനം വിവാദമായ സാഹചര്യത്തിലാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയത്. ഈ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ ചില നടിമാർ അമ്മയിൽ നിന്നും രാജി വച്ചിരുന്നു.