STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 30th, 2018

മമ്മൂട്ടി ചിത്രം ഉണ്ട ജനുവരിയിൽ എത്തും

Share This
Tags

ഷൂട്ടിംഗ് പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ട ജനുവരിയിൽ പ്രദ‍ർശനത്തിനെത്തും. മമ്മൂട്ടി സബ് ഇൻസ്പെക്ട‍ർ മണിയായാണ് ചിത്രത്തിലെത്തുന്നത്. ഖാലിദ് റഹ്മാനാണ് സംവിധാനം. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളുമുണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ.

നക്‌സലേറ്റ് പ്രദേശത്തെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാരാണ് ചിത്രത്തിൻ്റെ പ്രമേയം. ആസിഫലിയും വിനയ് ഫോ‍ർട്ടും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇരുവ‍രും പോലീസുകാരായാണ് എത്തുന്നത്. ദിലീഷ് പോത്തൻ, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ,അ‍ർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അണനിരക്കുന്നു. കാസർഗോട് ഉൾക്കാടുകളിലാണ് ഉണ്ടയുടെ ചിത്രീകരണം പുരോഗമിക്കുന്നത്

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>