STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 23rd, 2021

ഇന്ത്യന്‍ പാക് പോരാട്ടം നാളെ: ഇന്ത്യക്ക് എതിരെയുള്ള ടീമിനെ ഒരു ദിവസം മുന്‍പേ പ്രഖ്യാപിച്ച പാകിസ്ഥാന്‍

ടി 20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം നാളെ. ഇന്ത്യന്‍ സമയം രാത്രി 7.30 ന് ദുബായിയിലാവും മത്സരം നടക്കുക. നാളെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പാക് പോരാട്ടം റദ്ദാക്കണമെന്ന് നേരത്തെ കേന്ദ്ര മന്ത്രിയും ജമ്മു കശ്മീരിലെ എം പി യായ ഒവൈസിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2019 ഏകദിന ലോകകപ്പിന് ശേഷമുള്ള ഇന്ത്യ-പാക് പോരാട്ടം ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെയാണ് കാണുന്നത്. ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഇത് വരെ വിജയം നേടിയിട്ടില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള ഇന്ത്യ മത്സരങ്ങള്‍ ഇന്ത്യ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു. നിലവില്‍ ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ടീമുകളും ബി സി സി ഐ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് തമ്മില്‍ മത്സരിക്കുന്നത്. എന്നാല്‍ ടി 20 ല്‍ 7 തവണ നേര്‍ക്കുനേര്‍ വന്നപ്പോളും ജയം ഇന്ത്യക്കായിരുന്നു. ഒടുവില്‍ 2019 ല്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യക്കായിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>