ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ‘കൂഴങ്കല്‍’
ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രമായ ‘കൂഴങ്കല്‍’. 2022ലെ ഓസ്കാര്‍ അവാര്‍ഡുകളിലേക്ക് ആകും ചിത്രത്തെ പരിഗണിക്കുക. നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും നിര്‍മ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന് പി എസ് വിനോദ് രാജ് ആണ്.14 സിനിമകളുടെ പട്ടികയില്‍ നിന്നും ഇടം പിടിച്ച ചിത്രം ഓസ്കാര്‍ അവാര്‍ഡ് നോമിനേഷന് പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമേ അവാര്‍ഡിന് പരിഗണിക്കുകയുള്ളു. ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായ 15 അംഗ ജൂറിയുടെ സ്ക്രീനിംഗില്‍ നിന്നുമാണ് ‘കുഴങ്കല്‍’ ഓസ്കാറിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പരിഗണിക്കാന്‍ തീരുമാനിച്ചത്. സര്‍ദാര്‍ ഉദ്ധം, ഷേര്‍ണി, നായാട്ട് എന്നീ ചിത്രങ്ങളും ഓസ്കറിനായുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉണ്ടായിരുന്നു.