STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Oct 25th, 2021

ഇത്രയും ചെറുപ്പത്തില്‍ മയക്കുമരുന്ന് ശീലിക്കുന്നത് നല്ലതല്ല; ആര്യന്‍ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാറൂഖ് ഖാന് കേന്ദ്ര മന്ത്രിയുടെ ഉപദേശം

ആഢംബര കപ്പലിലെ ലഹരി ഉപയോഗത്തിന് ജയിലില്‍ കഴിയുന്ന ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷാറുഖ് ഖാന് കേന്ദ്രമന്ത്രിയുടെ ഉപദേശം. കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെയാണ് ഷാറുഖ് ഖാന് ഉപദേശവുമായി രംഗത്ത് എത്തിയത്. ഇത്ര ചെറുപ്രായത്തില്‍ മയക്കുമരുന്ന് ശിലം നല്ലതല്ല. ജയിലില്‍ ഇടുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തിലാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് അയക്കുന്ന നിയമം രാജ്യത്ത് നിലവില്‍ വരണമെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ എ എന്‍ എ യോട് പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>