” വെള്ളി നേടുകയാണ് ചെയ്തത് അല്ലാതെ സ്വർണ്ണം നഷ്ടപ്പെടുത്തുകയല്ലായിരുന്നു” – ബാഡ്മിന്റൻ താരം പി. വി സിന്ധു
ന്യൂഡൽഹി : സ്വർണ്ണം നഷ്ടപ്പെടുത്തുകയല്ല താൻ വെള്ളി നേടുകയാണ് ചെയ്തതെന്നു പി. വി സിന്ധു വെളിപ്പെടുത്തി . ലോക ചാമ്പ്യൻ ഷിപ്പിനു ശേഷം ഇന്ത്യയിൽ മടങ്ങി എത്തിയ സിന്ധു തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് വിമർശകർക്ക് മറുപടി നല്കിയത്.
സ്വർണ്ണം താമസിയാതെ വരുമെന്നും തുടർച്ചയായി രണ്ടാം തവണയും വെള്ളി നേടിയതിൽ താൻ സന്തോഷവതിയാണെന്നും സിന്ധു പറയുന്നു.
ടൂർണമെന്റിൽ ആദ്യ അവസാനം വരെ ഒരു തൂണ് പോലെ പിന്തുണ നൽകിയ തന്റെ ടീം അംഗങ്ങൾക്ക് സിന്ധു നന്ദി പറയുന്നു. അതോടൊപ്പം സ്പോൺസർക്കും പരിശീലകനും സിന്ധു തന്റെ ഇൻസ്ഗ്രാം പോസ്റ്റിലൂടെ നന്ദി രേഖപ്പെടുത്തി.